'മെയ്ഡ് ഇൻ ഇന്ത്യ': സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റഷ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’: സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:31 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനായുള്ള പദ്ധതികളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോറിനെ കുറിച്ചും ചെന്നൈ-വ്‌ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴിയെ പറ്റിയും ചർച്ച ചെയ്തതായി ലാവ്‌റോവ് അറിയിച്ചു.

സൈന്യത്തിലെയും സാങ്കേതിക മേഖലയിലെയും സഹകരണത്തെ കുറിച്ചും ആധുനിക സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉത്പാദനത്തെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും താത്പര്യത്തിനനുസരിച്ചും യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ സുരക്ഷയെയും മുൻനിർത്തിയാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു. ഊർജസഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തയ്യാറാണ്. സാമ്പത്തിക നിക്ഷേപങ്ങളിലും മറ്റ് സഹകരണ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ദൃഢമാക്കാൻ രാജ്യങ്ങൾ തമ്മിൽ പ്രത്യേക കരാറിൽ എത്തിയിട്ടുണ്ടെന്നും എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സെർജി ലാവ്റോവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാര-സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പുരോഗമിച്ചതെന്ന് റഷ്യൻ എംബസി അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക കരാറുകളിൽ ഉൾപ്പെടെ ഇന്ത്യയും റഷ്യയും ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചത്.

Tags: made in IndiaS JaishankarSergey LavrovFEATURED2military products
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies