നാഗ്പൂർ; സംഭാവന പിരിക്കാൻ ബാർകോഡ് പുറത്തിറക്കി കോൺഗ്രസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടത്തുന്ന റാലിക്ക് മുന്നോടിയായാണ് ബാർ കോഡ് പുറത്തിറക്കി ക്രൗണ്ട് ഫണ്ടിംഗ് കാമ്പെയിന് ശക്തികൂട്ടുന്നത്. ദേശത്തിനായി സംഭാവന നൽകൂ എന്ന് ആഹ്വാനം നൽകിയുള്ള ക്രൗഡ് ഫണ്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
റാലിയിൽ സജ്ജീകരിച്ചിരിന്ന എല്ലാ കസേരകൾക്ക് പിന്നിലും ബാർകോഡ് പതിച്ച പോസ്റ്റർ ഒട്ടിച്ചിരുന്നത്. പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ഒരു അപേക്ഷയും കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ‘മെച്ചപ്പെട്ട ഇന്ത്യയുടെ രൂപീകരണത്തിനായുള്ള 138 വർഷത്തെ ഈ പോരാട്ടത്തിൽ, കോൺഗ്രസിന് നിങ്ങളെ ആവശ്യമാണ്.
ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്. സംഭാവന നൽകാൻ ഇപ്പോൾ സ്കാൻ ചെയ്യുക.”-എന്നും ഇതിനൊപ്പം നൽകിയിട്ടുണ്ട്.മികച്ച അഞ്ചു ഭാഗ്യശാലികൾക്ക് രാഹുൽഗാന്ധിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുമെന്നും പറയുന്നു.















