ബോക്സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു തോൽവി. നിറം മങ്ങിയ ബൗളർമാരും ഫോമില്ലാത്ത ബാറ്റർമാരും പഴികേൾക്കുന്നതിനിടെയാണ് രൂക്ഷ വിമർശനമുയർത്തി മുൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയത്.
‘ഞാൻ വിശ്വസിക്കുന്നത് ഇന്ത്യ അവരെ വിലകുറച്ചു കണ്ടുവെന്നാണ്. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് പരാജയമായിരുന്നു. ലഞ്ചിന് ശേഷം ഠാക്കൂറിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഓവർ നൽകി അടുത്ത സെഷൻ ആരംഭിച്ചത് തെറ്റായിരുന്നു. അതിന് ഇന്ത്യക്ക് വലിയ വില നൽകേണ്ടിവന്നു.
ഇന്ത്യ ബൗളർമാരുടെ സമീപനത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു. അവർ നിരവധി വേരിയേഷൻസ് പരീക്ഷിച്ചത് എന്നെ അത്ഭുതപ്പെടുത്തി. എച്ചാൽ അച്ചടക്കത്തോടെ പന്തെറിയാൻ അവരെ ഓർമ്മിപ്പിക്കേണ്ടത് നായകന്റെ ചുമതലയായിരുന്നു”.-സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.