കൊല്ലം: പട്ടാഴിയിൽ മദ്ധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പുലർച്ചെ പശുഫാമിലേക്ക് പോകാറുള്ള സാജൻ തിരികെയെത്തുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി വന്നിരുന്നില്ല. തുടർന്ന് മകനും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് സാജനും മറ്റ് ചിലരും തമ്മിൽ തർക്കം നടന്നിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.