പുതുവർഷത്തിലെ ആദ്യത്തെ ആഴ്ച നിങ്ങൾക്കെങ്ങനെ.? 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെയുള്ള (1199 ധനു 15 - ധനു 21) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

പുതുവർഷത്തിലെ ആദ്യത്തെ ആഴ്ച നിങ്ങൾക്കെങ്ങനെ.? 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെയുള്ള (1199 ധനു 15 – ധനു 21) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബത്തിൽ അസ്വാരസ്യം രൂക്ഷമാകും. അതിനെ തുടർന്ന് ഒരുപക്ഷേ കുടുംബം വിട്ട് മാറി നിൽകേണ്ട അവസ്ഥ വരെ ഉണ്ടാവും. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. എന്നിരുന്നാലും വാരാന്ത്യം ജോലിയിൽ ഉയർച്ച ഉണ്ടാവും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഉദര സംബന്ധമായ അസുഖ൦ ഉള്ളവർ വളരെ അധികം ജാഗ്രത പാലിക്കേണ്ട സമയം ആണ്. സാമ്പത്തിക കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. ബന്ധുജനങ്ങളുമായി കലഹത്തിന് സാധ്യത ഉണ്ട്, ജാഗ്രത പുലർത്തുക. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
എന്തുകാര്യങ്ങളിലും മനസോടെ ഇറങ്ങിപ്പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. മറ്റുള്ളവരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാനുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവും. കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
കുടുംബത്തിലെ വേണ്ടപ്പെട്ടവർക്ക് മരണ സമാനമായ അവസ്ഥകൾ ഉണ്ടാവും. സഹോദരങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യവർദ്ധനവ്, ധനലാഭം എന്നിവ ഉണ്ടാവും. കൃഷി, പക്ഷി മൃഗാദികളുടെ ബിസിനസ്സ് നടത്തുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാവും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

രോഗാദി ദുരിതങ്ങൾക്ക് ഹാനി അതായത് രോഗങ്ങൾ മാറും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ലപേര് ഉണ്ടാവാനും ഭാഗ്യം കൂടെ നിൽക്കുന്ന സമയം ആണ്. ബിസിനസ്സ് ചെയ്യുന്നവർക്കും ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കുവർക്കും അർഹമായ അംഗീകാരം കിട്ടും. സമ്മാനങ്ങളും ആടയാഭരണ വസ്തുക്കളുടെ വർദ്ധനവും ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
സ്ത്രീകളെ കൊണ്ടുള്ള മാനഹാനിയും ധനനഷ്ടവും ഉണ്ടാകുന്ന സമയമായതിനാൽ സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ അധികം സൂക്ഷിക്കണം. രാഷ്‌ട്രീയത്തിൽ അപ്രതീഷിതമായ സ്ഥാനക്കയറ്റം ഉണ്ടാവും. സ്വത്തുവകകൾ കൈയിൽ വന്നുചേരുന്ന സമയം ആണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കാണാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. ബിസിനസ്സിലും തൊഴിലിലും പുതിയ അവസരങ്ങൾ തേടി വരും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം , അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിലിടങ്ങളിൽ ഉണ്ടായിരുന്ന അപ്രീതി മാറുകയും ജോലിയിൽ പ്രമോഷൻ ഉണ്ടാവാനും സാധ്യത ഉണ്ട്. സാമ്പത്തീകമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറി പുതിയ വീട് വെയ്‌ക്കാനും അവസരം ഉണ്ടാകും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുവാനും സാധ്യത ഉള്ളതിനാൽ പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. കലാകാരമാർക്ക് കീർത്തി ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
വ്യവഹാര പരാജയം, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം എന്നിവ കൂടും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും കോടതി വരെ എത്താനും സാധ്യത ഉണ്ട്. അന്യ ജനങ്ങളെ സഹായിക്കുകയും പിന്നീട് അത് പേരുദോഷത്തിനും ഇടയാക്കും. എന്നിരുന്നാലും വാരാന്ത്യം തൊഴിൽ ലാഭം, ശരീര സുഖം, ഭക്ഷണ സുഖം എന്നിവ ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, അവിട്ടം ആദ്യ 1/2 ഭാഗം)

ശരീര സുഖം കുറയുകയും ആശുപത്രി വാസത്തിനും സാധ്യത ഉണ്ട്. ഉദര സംബന്ധമായും ആമാശയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ് . ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക. കട ബാധ്യതകൾ കൂടുകയും വീട് സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ഭീഷണി നേരിടുകയും ചെയ്യും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുകയും അതിൽ പങ്കെടുക്കുവാനും അവസരം വന്നുചേരും. ജോലിയിൽ ഉയർന്ന പദവിയിൽ ഇരിക്കുവാനുള്ള അവസ്ഥ ഉണ്ടാകുകയും മറ്റുള്ളവരുടെ ആദരവ് ഉണ്ടാകുകയും ചെയ്യും. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പാലിക്കുക.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

തൊഴിൽ ലാഭം, കീർത്തി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. രോഗങ്ങളിൽ നിന്നും മുക്തി, ശതുക്കളുടെ മേൽ വിജയം എന്നിവ ഉണ്ടാവും. മാനസികമായും ശാരീകമായും വളരെ അധികം സന്തോഷം ഉണ്ടാവുന്ന അവസരങ്ങൾ വന്നുചേരും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V 

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies