അയോദ്ധ്യ എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം ഇന്ന്; പ്രധാനസേവകനെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങി പുണ്യനഗരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം ഇന്ന്; പ്രധാനസേവകനെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങി പുണ്യനഗരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 05:49 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പുണ്യനഗരി അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനുംപ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 15,700 കോടിരൂപയുടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും  ആഘോഷമാക്കി മാറ്റാനാണ് ഉത്തർപ്രദേശ് സർക്കാർ തയ്യാറെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനിലെത്തും. എയർപോർട്ട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള അദ്ദേഹത്തിന്റെ യാത്ര റോഡ് ഷോയായാണ് സജീകരിച്ചിരിക്കുന്നത്. 11.15 ഓടെ  നവീകരിച്ച റെയിൽവേ സ്‌റ്റേഷൻ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. പുതിയ ആറ് വന്ദേഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗോഫ് ചെയ്യും.

തിരികെ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 12.15 ഓടെ മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കും. ശേഷം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം 15,700 കോടിരൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ലോകത്തെ അയോദ്ധ്യയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1450 കോടിരൂപ ചെലവഴിച്ചാണ് അയോദ്ധ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. 6500 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന വിമാനത്താവളം പ്രതിവർഷം 10 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്.

പ്രധാനമന്ത്രിയടെ സന്ദർശനം വൻ ആഘോഷമാക്കി തീർക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ അയോദ്ധ്യ നഗരത്തെ പൂക്കൾകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. എയർപോർട്ട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള പാതയിൽ 1400 കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. 40 സ്റ്റേജുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടാതെ വിവിധ ഉദ്ഘാടന സദസുകളിലും 100 ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. മധുരയിലെ പ്രശസ്തമായ മയൂർ നൃത്തമടക്കം കലാകാരന്മാർ വേദികളിൽ അവതരിപ്പിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നത്.

Tags: Narendra ModiayodhyaAyodhya AirportAyodhya2024Ayodhya Dham
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies