റെക്കോർഡ് വേഗത്തിൽ പണിതുയർത്തി; വെറും 20 മാസം നീണ്ട നിർമ്മാണം; അയോദ്ധ്യ എയർപോർട്ടിന് സവിശേഷതകളേറെ.. 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡ് വേഗത്തിൽ പണിതുയർത്തി; വെറും 20 മാസം നീണ്ട നിർമ്മാണം; അയോദ്ധ്യ എയർപോർട്ടിന് സവിശേഷതകളേറെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 10:40 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളമെന്ന് പേരിട്ടിരിക്കുന്ന എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയർമാൻ സഞ്ജീവ് കുമാർ വ്യക്തമാക്കുന്നു. വെറും 20 മാസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കിയ എയർപോർട്ടാണ് അയോദ്ധ്യയിലേതെന്ന് അദ്ദേഹം വ്യക്തമാക്കി.

അയോദ്ധ്യയെ സംബന്ധിച്ചിടത്തോളം ഇവിടെ വ്യോമഗതാഗതം വിപുലീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുനൽകുന്നതോടെ തീർത്ഥാടകരായും വിനോദസഞ്ചാരികളായും ഇനിയുമധികം പേർ അയോദ്ധ്യയിലേക്ക് എത്തും. ഈ സാഹചര്യത്തിൽ റോഡ്, റെയിൽ, വ്യോമ ഗതാഗത മാർഗങ്ങൾ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതാണിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് സഞ്ജീവ് കുമാർ പ്രതികരിച്ചു.

വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കുന്നതോടെ നിരവധി തീർത്ഥാടകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാമക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങളായ രാം കി പൈദിയും ഹനുമാൻഗഢും നാഗേശ്വർ നാഥ് ക്ഷേത്രവും ബിർള ക്ഷേത്രവും സന്ദർശിക്കാൻ എളുപ്പമാണ്. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനത്തിലൂടെ വ്യാപാരവും തീർത്ഥാടന ടൂറിസവും ത്വരിതഗതിയിലാവുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ടെർമിനൽ ചെറുതാണെങ്കിലും ഭാവിയിൽ ഇത് നവീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏപ്രിലിൽ യുപി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തത്. അയോദ്ധ്യ എയർപോർട്ടിനായി 821 ഏക്കർ ഭൂമി യുപി സർക്കാർ വിട്ടുനൽകി. നിലവിൽ 2,200 മീറ്റർ നീളത്തിലാണ് റൺവേ നിർമ്മിച്ചിരിക്കുന്നത്. എ-321 ടൈപ്പ് എയർക്രാഫ്റ്റുകൾക്ക് ഇത് അനുയോജ്യമാണ്.

 

Tags: UPayodhyaAyodhya AirportAyodhya2024Airport Authority
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies