രാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, ഈ ലോകത്തിന്റേത് കൂടിയാണ്; അയോദ്ധ്യ രാമക്ഷേത്രത്തിനായി പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: ഫറൂഖ് അബ്ദുള്ള
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, ഈ ലോകത്തിന്റേത് കൂടിയാണ്; അയോദ്ധ്യ രാമക്ഷേത്രത്തിനായി പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 11:22 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രാമക്ഷേത്രം കെട്ടിപ്പടുക്കുന്നതിനായി പ്രയത്‌നിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. രാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ഈ ലോകത്തെ ഓരോ ജനങ്ങളുടേതുമാണെന്നും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ദേശീയമാദ്ധ്യമമായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടാൻ പോവുകയാണ്. രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ഷേത്രം തുറന്നുകൊടുക്കാൻ തയ്യാറായി കഴിഞ്ഞു. ഭഗവാൻ ശ്രീരാമചന്ദ്രൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറയാൻ ഞാനഗ്രഹിക്കുകയാണ്. ലോകത്തെ എല്ലാവരുടേതുമാണ് ശ്രീരാമൻ. അത് പുസ്തകങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. സാഹോദര്യത്തിനും സ്‌നേഹത്തിനും ഐക്യത്തിനും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അടിത്തട്ടിൽ കിടക്കുന്ന ജനങ്ങളെ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരാളുടെയും മതമോ ഭാഷയോ അദ്ദേഹം തിരക്കിയിട്ടില്ല. ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണ് ശ്രീരാമൻ നൽകിയത്. ഇപ്പോൾ രാമക്ഷേത്രം ഉയർന്നുകഴിഞ്ഞു. അതു തുറന്ന് നൽകാൻ പോവുകയാണ്. എല്ലാ നല്ലവരായ ജനങ്ങളും സാഹോദര്യം നിലനിർത്തണമെന്ന് താൻ അഭ്യർത്ഥിക്കുകയാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

#WATCH | Poonch, J&K: Former CM of Jammu and Kashmir and National Conference leader Farooq Abdullah says, "Ayodhya Ram Temple is about to be inaugurated. I would like to congratulate everyone who made the effort for the temple. It's ready now. I would like to tell everyone that… pic.twitter.com/V7Pb5Q8uN1

— ANI (@ANI) December 30, 2023

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിനങ്ങൾ മാത്രം ശേഷിക്കെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണമെത്തിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തുകയും എയർപോർട്ട്, റെയിൽവേസ്റ്റേഷൻ, വിവിധ വികസന പദ്ധതികൾ, ട്രെയിനുകൾ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പോവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Tags: Ayodhya2024yodhyaayodhya ram templeFarooq Abdullahnational conference
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies