മുംബൈ: മഹാരാഷ്ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ 13,002 സാബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ വ്യാഴാഴ്ച 117 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ കേസുകളുടെ എണ്ണം 369 ആയി. കൊറോണ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം വ്യാഴാഴ്ച നടന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 743 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.