കൊച്ചി: പെരുമ്പാവൂരിൽ സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീട്ടിലെത്തി കവർച്ച നടത്തിയയാൾ പിടിയിൽ. വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ അസം സ്വദേശി ഇംദാദ് ഹുസൈനെയാണ് അറസ്റ്റ് ചെയ്തത്.
അതിഥിതൊഴിലാളിയായി എത്തി ഇവിടെ താമസമാക്കിയതാണ് കുടുംബം. പെരുമ്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രതി പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.