ഉൾഫ സമാധാന ഉടമ്പടിയെ അഭിനന്ദിച്ച് സിംഗപ്പൂർ; "കേന്ദ്രസർക്കാർ നീക്കം ചരിത്രപരം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കും" 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉൾഫ സമാധാന ഉടമ്പടിയെ അഭിനന്ദിച്ച് സിംഗപ്പൂർ; “കേന്ദ്രസർക്കാർ നീക്കം ചരിത്രപരം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കും” 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 06:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അസമിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഉൾഫ സമാധാന ഉടമ്പടിയെ സ്വാഗതം ചെയ്ത് സിംഗപ്പൂർ. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലേക്ക് വിദേശ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഉൾഫയുമായുള്ള സമാധാന ഉടമ്പടി സഹായകമാകുമെന്ന് സിംഗപ്പൂർ അറിയിച്ചു. ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗ് എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഉൾഫയും കേന്ദ്രസർക്കാരും അസം സർക്കാരും തമ്മിൽ ത്രികക്ഷി സമാധാന ഉടമ്പടി യാഥാർത്ഥ്യമായതിൽ അതീവ സന്തോഷം രേഖപ്പെടുത്തുന്നു. സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾക്ക് ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കാൻ ഈ സമാധാന ഉടമ്പടി സഹായിക്കും.” സൈമൺ വോംഗ് കുറിച്ചു. ഉൾഫ സമാധാന ഉടമ്പടി നടപ്പിലാക്കിയതിന് പിന്നാലെ ഇക്കാര്യം അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്കുവച്ച കുറിപ്പ് റീ-ട്വീറ്റ് ചെയ്തായിരുന്നു സിംഗപ്പൂർ ഹൈക്കമ്മീഷണർ പ്രതികരണം അറിയിച്ചത്.

We are happy to see the historic tripartite peace pact signed amongst ULFA, GOI and the Govt of Assam. This will anchor peace in the region and give a big boost to foreign investors like Singapore to move into the Northeast. – HC Wong @PMOIndia @CMOfficeAssam @HMOIndia https://t.co/u0QuyPRXvH

— Singapore in India (@SGinIndia) December 30, 2023

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉൾഫ പ്രതിനിധികളും അസം സർക്കാരും സമാധാന കരാറിൽ ഒപ്പുവച്ചത്. ഇതോടെ ആയുധം താഴെ വയ്‌ക്കുകയാണെന്ന് ഉൾഫ ഭീകരർ അറിയിക്കുകയും സംഘടനയെന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. അസമിലെ ഏറ്റവും പഴക്കം ചെന്ന സായുധ സംഘടനകളിലൊന്നാണ് ഉൾഫ. മേഖലയിൽ നിരവധി സംഘർഷങ്ങൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും സംഘടന കാരണമാവുകയും ചെയ്തിട്ടുണ്ട്. ഉൾഫയുടെ ആക്രമണത്തിൽ സാധാരണക്കാരായ നിരവധി പേരായിരുന്നു കൊല്ലപ്പെട്ടത്. 1979ൽ സ്ഥാപിതമായിട്ടുള്ള ഉൾഫ 2011ൽ രണ്ട് ഗ്രൂപ്പുകളായി മാറിയിരുന്നു. ഇതിൽ തന്നെ അരബിന്ദ രാജ്‌ഖോവ നയിക്കുന്ന ഉൾഫ വിഭാഗമാണ് സമാധാന ഉടമ്പടിയിൽ പങ്കുചേർന്നത്. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (ഇൻഡിപെൻഡന്റ്) സമാധാന ചർച്ചകളിൽ പങ്കാളികളായിട്ടില്ല.

ഉടമ്പടി പ്രകാരം ഉൾഫ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബോഡോ, ദിമാസ, കർബി അടക്കമുള്ള അസമിലെ നിരവധി വിമത സംഘടനകളുമായി സമാധാന കരാറിലേർപ്പെടാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Tags: SingaporeULFAulfa peace accord
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies