വാഗ്ദാനങ്ങൾ നിറവേറ്റുമെന്നത് കേന്ദ്ര സർക്കാരിന്റെ ഉറപ്പാണ്; അതിന് സാക്ഷിയാണ് അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഗ്ദാനങ്ങൾ നിറവേറ്റുമെന്നത് കേന്ദ്ര സർക്കാരിന്റെ ഉറപ്പാണ്; അതിന് സാക്ഷിയാണ് അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 07:26 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: ജനങ്ങളുടെ വിശ്വാസം നിറവേറ്റുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ പാലിക്കാൻ തനിക്ക് സാധിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ 15,700 കോടിയിലധികം രൂപയുടെ 46 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

‘ജനങ്ങൾക്ക് നൽകുന്ന വാ​ഗ്‍ദാനങ്ങൾ നിറവേറ്റുന്നു എന്നതാണ് മോദിസർക്കാരിന്റെ ഉറപ്പ്. ഇന്ന് രാജ്യം ആ ഉറപ്പിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് അയോദ്ധ്യ. വികസിത് ഭാരത് സങ്കൽപ്പ് യാത്രയിലൂടെ അയോദ്ധ്യയ്‌ക്ക് പുതിയ ഊർജ്ജം ലഭിക്കുകയാണ്.

ഏതൊരു രാജ്യവും വികസനം കൈവരിക്കാൻ പൈതൃകത്തെ കാത്തുസൂക്ഷിക്കണം. ഇന്ന് ഇന്ത്യ എല്ലാ തലത്തിലും പുരോ​ഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ നാല് കോടി ദരിദ്രരായ പൗരന്മാർക്ക് വീടുകൾ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു.

കാശി വിശ്വനാഥക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോടൊപ്പം 30,000-ലധികം പേർക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കേദാർധാമിന്റെ പുനർനിർമ്മാണത്തിനൊപ്പെം 300-ലധികം മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഒരു വശത്ത് നാം ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരം അളക്കുകയാണ്. മറ്റൊരുവശത്ത് ഭാരതത്തിൽ നിന്നും കടത്തിക്കൊണ്ടുപോയ പുരാതന വി​ഗ്രഹങ്ങൾ ഇവിടേക്ക് മടക്കികൊണ്ട് വരികയും ചെയ്യുന്നുണ്ട്.

ഭാവിയിൽ അയോദ്ധ്യ ന​ഗരത്തിലേക്ക് നിരവധി സന്ദർശകരെത്തും. അതിനോടൊപ്പം തന്നെ ശുചിത്വത്തിനും നിങ്ങൾ പ്രാധാന്യം നൽകണം. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ന​ഗരമാക്കി അയോദ്ധ്യയെ മാറ്റി എടുക്കണം. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും ശുചീകരണ കാമ്പയ്‌നുകൾ ആരംഭിക്കണം. ശ്രീരാമൻ മുഴുവൻ രാജ്യത്തിന്റേതുമാണ്. നമ്മുടെ ക്ഷേത്രങ്ങളിലോ തീർത്ഥാടന കേന്ദ്രങ്ങളിലോ മാലിന്യങ്ങൾ ഉണ്ടാകരുത്.’- പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiAyoddhya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies