സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റായ ഗരുഡൻ എന്ന ചിത്രത്തിന് ശേഷമുള്ള ‘എസ് ജി 257’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്ത്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
പുതുവർഷത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടുന്നത്. 2024 ജനുവരി 1-ന് രാത്രി 7 മണിക്കാണ് ചിതത്തിന്റെ ടൈറ്റിൽ പുറത്ത് വിടുന്നത്. സനൽ വി. ദേവനാണ് ചിത്രത്തിന്റെ സംവിധാനം. സുരേഷ്ഗോപിയുടെ കാവൽ എന്ന ചിത്രത്തിന്റെ സഹ സംവിധായകനുമായിരുന്നു സനൽ വി ദേവൻ.
ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നതെന്ന് സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും എസ്ജി 257-ൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്നും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.