എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊച്ചിയിലെ പിറവത്താണ് സംഭവം. തറമറ്റം സ്വദേശി ബേബിയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മക്കളെയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു.
വെട്ടേറ്റ കുട്ടികൾ സമീപത്തെ വീട്ടിലെത്തി വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ബേബിയും സ്മിതയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് തർക്കത്തിനിടെ ബേബി സ്മിതയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബേബി വീടിനുള്ളിൽ തൂങ്ങി മരിക്കുകയാണുണ്ടായത്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.