ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഈ പുതുവത്സരത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ആശംസിക്കുന്നുവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
“എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ. 2024 എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. രാജ്യത്തെ വികസനത്തിന് വേണ്ടി നമുക്ക് പുതുവർഷത്തെ സ്വാഗതം ചെയ്യാം’രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും എക്സിലൂടെ പുതുവത്സരാശംസകൾ നേർന്നു. 2024 എല്ലാവർക്കും സന്തോഷം നിറഞ്ഞ ജീവിതം ജീവിതം സമ്മാനിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പുതുവർഷം എല്ലാവർക്കും സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെ. ഭാരതത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള വർഷമായിരിക്കട്ടെയെന്നും ജഗ്ദീപ് ധൻകർ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിലൂടെ പുതുവത്സരാശംസകൾ നേർന്നിരുന്നു. എല്ലാവർക്കും നല്ലൊരു പുതുവർഷമാകട്ടെയെന്നും സമൃദ്ധിയും ശാന്തിയും ആരോഗ്യവും നിറഞ്ഞ വർഷമാകട്ടെ ഇതെന്നുമാണ് പ്രധാനമന്ത്രി കുറിച്ചത്.















