ലക്നൗ: പുതുവത്സരത്തിൽ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യോഗി ആദിത്യനാഥ്. ശ്രീരാമ ഭഗവാന്റ ആരാധനമൂർത്തിയ മഹാദേവന് ഹോമവും രുദ്രാഭിഷേകവും നടത്തിയാണ് അദ്ദേഹം 2024ന് തുടക്കം കുറിച്ചത്.
ഗോരഖ്നാഥ് മഠത്തിലെ മഹന്തായ( മുഖ്യ പുരോഹിതൻ) യോഗി ആദിത്യനാഥ് ശക്തിപീഠത്തിലാണ് ആചാരപ്രകാരം രുദ്രാഭിഷേകം നടത്തിയത്. ഹോമവും ആരതിയും നടത്തിയാണ് അദ്ദേഹം ചടങ്ങുകൾ പൂർത്തിയാക്കിയത്.
ചടങ്ങുകൾക്ക് ശേഷം സംസ്ഥാനത്തെ ജനങ്ങൾക്ക് ആരോഗ്യവും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം മുഖ്യമന്ത്രി ആശംസിച്ചു. ക്ഷേത്ര അങ്കണത്തിൽ ജനതാ ദർബാർ സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാണ് യോഗി ആദിത്യനാഥ് മടങ്ങിയത്.
പുതിയ വർഷത്തോട് അനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം മുഴുവൻ ജനങ്ങൾക്കും ആശംസകൾ നേർന്നു. “2024-ലെ ഇംഗ്ലീഷ് പുതുവർഷത്തിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും”, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.