ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നത്. ക്യാപ്റ്റനായിരുന്ന ബാബർ അസം എല്ലാ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു. ടെസ്റ്റിൽ ഷാൻ മസൂദ് നായകനായപ്പോൾ ഷഹീൻ ഷാ അഫ്രീദി ടി20യിലും ക്യാപ്റ്റൻ സ്ഥാനത്തെത്തി.
അതേസമയം ഓസ്ട്രേലിയയിൽ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്നൊരു ഇവന്റിൽ മുഹമ്മദ് റിസ്വാനും ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും ഒരുമിച്ച് പങ്കെടുത്തു. ഇതിൽ പങ്കെടുത്ത മുൻ താരം ഷാഹിദ് അഫ്രീദി റിസ്വാന്റെ ബാറ്റിംഗ് പ്രകടനത്തെ പുകഴ്ത്തി. മരുമകൻ അഫ്രീദിയെ താരം ട്രോളുകയും ചെയ്തു.
‘ഞാൻ റിസ്വാന്റെ കഠിനാദ്ധ്വാനത്തെയും ഏകാഗ്രതയും പ്രശംസിക്കുന്നു. അദ്ദേഹം മത്സരത്തെ സമീപിക്കുന്ന രീതിയാണ് എനിക്കേറെ ഇഷ്ടം. അതൊരു മികച്ച ക്വാളിറ്റിയാണ്. അദ്ദേഹം ഒരു പോരാളിയാണ്. അവനെയാണ് ഞാൻ ടി20 നായകനായി കാണാൻ ഞാൻ ആഗ്രഹിച്ചത്. എന്നാൽ അബദ്ധത്തിൽ ഷഹീൻ നായകനായി”- മുൻതാരം പരിഹസിച്ചു. ഇതോടെ സദസിൽ പൊട്ടിച്ചിരിയുർന്നു. ന്യൂസിലൻഡിനെതിരെയാകും നായകനായുള്ള ഷഹീന്റെ ആദ്യ വെല്ലുവിളി.
Shahid Afridi praised Muhammad Rizwan and said that Rizwan should have been captain of T20 but Shaheen became it by mistake.#Rizwan #PakistanCricket pic.twitter.com/TSECe93ZPM
— Ahtasham Riaz 🇵🇰 (@AhtashamRiaz_) December 30, 2023
“>