കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേന്ദ്ര കൺസ്യൂമർ അഫയേഴ്സ്-ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന് കീഴിൽ യംഗ് പ്രൊഫഷണലുകളെയും സീനിയർ യംഗ് പ്രൊഫഷണലുകളെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ന്യൂഡൽഹിയിലെ കൺസ്യൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലേക്കാകും നിയമനം. consumeraffairs.nic.in എന്ന വെബ്സൈറ്റ് വഴി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജനുവരി ഏഴ് ആണ് അവസാന തീയതി.
എൽഎൽഎം ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൽഎൽ.ബിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് സീനിയർ യംഗ് പ്രൊഫഷണൽ (സിപിയു) അപേക്ഷിക്കാവുന്നതാണ്. കൊമേഴ്സ് ബിരുദമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് (ഇന്റർ)/ കോസ്റ്റ് അക്കൗണ്ടന്റ് (ഇന്റർ). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് യംഗ് പ്രൊഫഷണൽ (കോസ്റ്റിംഗ്) അപേക്ഷിക്കാവുന്നതാണ്. മറ്റ് തസ്തികകളും യോഗ്യതയും വിശദമായി വെബ്സൈറ്റിൽ ലഭ്യമാണ്.