ടോക്കിയോ: ജപ്പാനിലെ ഹനേഡ എയർപോർട്ടിൽ ലാൻഡ് ചെയ്യവെ യാത്രാവിമാനത്തിന് തീപിടിച്ചു. കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടിത്തം. വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും കോസ്റ്റ് ഗാർഡ് വിമാനത്തിൽ ആറ് പേരുണ്ടായിരുന്നതായും ജാപ്പനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജപ്പാൻ എയർലൈൻസായ എയർബസ് A350യും കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമർജൻസി റൂം തുറന്നതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.