കഴിഞ്ഞ വർഷം മലയാള സിനിമയ്‌ക്കുണ്ടായ വലിയ നഷ്ടമായിരുന്നു നടൻ മാമുക്കോയയുടെ വേർപാട്. 1986 ൽ ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം അവിസ്മരണീയമാക്കിയ ഒരുപിടി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മാമുക്കോയയുടെ കുടുംബത്തെ കാണാൻ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമാണ് മോഹൻലാൽ എത്തിയത്. കോഴിക്കോട്ടുള്ള മാമുക്കോയയുടെ വീട്ടിലെത്തിയ മോഹൻലാൽ ഏറെ നേരം കുടുബത്തോടൊപ്പം സമയം പങ്കിട്ടു. മാമുക്കോയയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ മോഹൻലാലിന്റെ ഫാൻ പേജുകളിൽ പ്രചരിക്കുകയാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ 23 നായിരുന്നു മാമുക്കോയ വിടവാങ്ങിയത്. സുലൈഖാ മൻസിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.















