ടോക്കിയോ: ജപ്പാനിലെ ഹനേഡ വിമാനത്താവളത്തിൽ യാത്രാവിമാനവും കോസ്റ്റ് ഗാർഡ് വിമാനവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് വിമാനത്തിലെ ആറ് ജീവനക്കാരിൽ അഞ്ച് പേർ മരിക്കുകയും വിമാനത്തിന്റെ ക്യാപ്റ്റന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഹോക്കൈഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിൽ നിന്നും 400 യാത്രക്കാരുമായി യാത്ര ആരംഭിച്ച എയർബസ് A350 കോസ്റ്റ് ഗാർഡ് വിമാനവുമായി കുട്ടിയിടിക്കുകയായിരുന്നു. യാത്രാവിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമർജൻസി റൂം തുറന്നതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. അഗ്നിശമനസേന അടക്കമുള്ള സേനകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കുകയാണ്.