തിരുവനന്തപുരം: നായ കുരച്ചെന്നാരോപിച്ച് വീട്ടിലെത്തി വളർത്തുനായയെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. തലസ്ഥാനനഗരിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നായയെ കുടപ്പനക്കുന്ന് സർക്കാർ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മുഖത്ത് സാരമായി പരിക്കേറ്റ നായയ്ക്ക് 16 തുന്നലുകൾ നടത്തി. സംഭവത്തിൽ നായയുടെ ഉടമയായ രാജാജി നഗർ സ്വദേശി ഷെഫീക്ക് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം. രാത്രിയിൽ മുറ്റത്തിറങ്ങിയ യുവാവിനെ നോക്കി നായ കുരച്ചു. തുടർന്ന് ഫെഫീക്കിന്റെ വീട്ടിവളപ്പിൽ കത്തിയുമായി അതിക്രമിച്ച് കയറി. കൂട് തുറന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ചു.