മുംബൈ: ഹൃദയാഘാതം മൂലം മുംബൈ മലയാളി ദുബായിൽ നിര്യാതനായി. സാക്കിനാക്കകാജു പാടയിൽ കുടുംബ സമേതം താമസിച്ചിരുന്ന ബിജു നായർ(46)ആണ് നിര്യാതനായത്. പാലക്കാട് ജില്ലയിലെ സ്വദേശിയാണ് ബിജു.
മൃതദേഹം മുംബൈയിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്നാണ് വിവരമെന്നും മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.