നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുകയാണ്. ഭാരതമണ്ണിൽ ശ്രീരാമഭഗവാൻ അനുഗ്രഹം ചൊരിയും. ജനുവരി 22-ന് നിശ്ചയിച്ചിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് രാജ്യത്തെ ഒട്ടവനധി പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. ക്ഷണക്കത്തിന്റെ മാതൃക സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Invitation Card 😍
Shri Ram Mandir, Ayodhya. pic.twitter.com/H84OGlQJQQ
— महावीर | ಮಹಾವೀರ | Mahaveer (@Mahaveer_VJ) January 2, 2024
രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേരാകും പ്രാണ പ്രതിഷ്ഠയ്ക്കെത്തുക. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾക്ക് പുറമേ വിദേശരാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ സംഭാവനകൾ രാമക്ഷേത്രത്തിനായി നൽകിയിട്ടുണ്ട്. തായ്ലൻഡിൽ നിന്ന് മണ്ണും വിവിധ നദികളിൽ നിന്ന് ജലവും എത്തിച്ചിരുന്നു.
പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണമെന്നാകും ഓരോ ഭാരതീയനും ആഗ്രഹിക്കുക. എന്നാൽ എല്ലാവർക്കും അത് സാധ്യമല്ലെന്ന് അറിയാം. ഔപചാരിക പരിപാടികൾ കഴിഞ്ഞാൽ രാമഭക്തന്മർ അയോദ്ധ്യയുടെ മണ്ണിലെത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.