സംസ്ഥാനത്തെ പോക്‌സോ കേസുകൾ ഒത്തുതീർപ്പാകുന്നു; പിന്നിൽ സർക്കാർ അഭിഭാഷകരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ പോക്‌സോ കേസുകൾ ഒത്തുതീർപ്പാകുന്നു; പിന്നിൽ സർക്കാർ അഭിഭാഷകരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 06:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്. സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി നിന്നാണ് ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് പലകേസുകളിലും പ്രതികളെ കോടതി വെറുതെ വിടുന്നത്. ഇരകൾക്ക് വേണ്ടി സർക്കാർ അഭിഭാഷകർ ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്ന് പോലീസ് മേധാവി നിർദ്ദേശിച്ചു.

54 അതിവേഗ കോടതികളാണ് സംസ്ഥാനത്തുള്ളത്. ജില്ലാടിസ്ഥാനത്തിൽ പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. വർഷാടിസ്ഥാനത്തിൽ കേസുകൾ തീർപ്പാക്കാൻ കഴിയാതെ വന്നതോടെ 2023 ജൂലൈ 31 വരെ 8506 കേസുകളാണ് പ്രത്യേക കോടതികളിൽ തീർപ്പാക്കാനുള്ളത്. ഏകദേശം 7000-തിൽ അധികം കേസുകൾ അതിവേഗ കോടതികളിലും തീർപ്പാക്കാനുണ്ട്. സർക്കാർ അഭിഭാഷകർക്ക് പോക്‌സോ കേസുകളിലുള്ള പങ്ക് എന്താണെന്ന് പരിശോധിക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്‌സോ കേസുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഭയവും അപമാനവും കാരണമാണ് ഇരകളുടെ മാതാപിതാക്കളിൽ പലരും ഒത്തുതീർപ്പിന് തയ്യാറാകുന്നത്. അപമാനിതരാകേണ്ടി വരുമോ എന്ന കാരണത്താൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാതെ പോകുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിന് കൂട്ടുനിൽക്കരുതെന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.

Tags: public prosecuterIntelligence ReportPOCSO Cases
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies