തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗിയാണ് മഞ്ജുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കാട്ടാക്കട അഗ്നിശമനസേന എത്തിയാണ് കുഞ്ഞിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. കുഞ്ഞിന്റെ പിതാവ് ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാം പ്രസവത്തോടെയാണ് മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായത്. ഇതേതുടർന്ന് മഞ്ജുവിന്റെ അവിവാഹിതയായ സഹോദരിയെ ശ്രീകണ്ഠൻ കല്യാണം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞതെന്നും പോലീസ് പറഞ്ഞു.