2024 ജനുവരി 7 മുതൽ 2024 ജനുവരി 13 വരെയുള്ള (1199 ധനു 22 - ധനു 28 ) ചന്ദ്രരാശി പൊതുഫലം 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ജനുവരി 7 മുതൽ 2024 ജനുവരി 13 വരെയുള്ള (1199 ധനു 22 – ധനു 28 ) ചന്ദ്രരാശി പൊതുഫലം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 01:45 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ വിശാഖ൦, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ നിശ്‌ചിത കാലയളവിനുള്ളിൽ പൂർത്തീകരിക്കും. ഫയലുകൾ മറ്റു രേഖകൾ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിക്കുക, ചതി വരാൻ സാധ്യത ഉണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റം ഉണ്ടാവും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. സഹപാഠിയെ കാണാനും ഗതകാല സ്‌മരണകൾ പങ്കുവെക്കാനും അവസരം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വാതവുമായിട്ട് ബന്ധപെട്ട അസുഖമുള്ളവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ്. വിദേശ ബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. സുഹൃത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും. പുണ്യ തീർത്ഥ യാത്രയ്‌ക്ക് അവസരം ലഭിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അർഹമായ പൂർവിക സ്വത്ത് രേഖപരമായി ലഭിക്കും. കുടുംബ തർക്കങ്ങളിൽ നിഷ്‌പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കുവാനുള്ള അവസരം ലഭിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെ അധികം സൂക്ഷിക്കുക.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും.മനസ്സിൽ ആത്മധൈര്യം വർദ്ധിക്കുന്ന സമയം ആണ്. ക്ഷമയോട് കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. കുടുംബപരമായി ചില അഭിപ്രായ വ്യത്യാസം രൂക്ഷമാകും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കുടുംബപരമായി സ്വത്തുതർക്കങ്ങളിൽ വാക്കേറ്റം ഉണ്ടാവാൻ സാധ്യത ഉണ്ട്. അർപ്പണ മനോഭാവത്തോടെയുള്ള സമീപനം പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവാൻ വഴിയൊരുക്കും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർദ്ധിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ആരോഗ്യ കാര്യങ്ങളിൽ വൻപുരോഗതി ദൃശ്യമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത പങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള പ്രാഥമിക ചർച്ചയിൽ പങ്കെടുക്കും. സ്ത്രീ വിഷയങ്ങളിൽ വളരെ അധികം സൂക്ഷിച്ചു ഇടപെടുക വളരെ അധികം പണച്ചെലവ് വരാൻ സാധ്യത ഉണ്ട്. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളാൽ ഏറ്റെടുത്ത പ്രവർത്തനങ്ങൾവിജയകരമായി പൂർത്തീകരിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

സുഹൃത് സഹായത്താൽ വിദേശ ഉദ്യോഗത്തിന് യോഗമുണ്ട്. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. വസ്തുനിഷ്ഠ പരമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യ പ്രാപ്‌തി കൈവരിക്കും. ഗൃഹ നിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കു കാലം അനുകൂലമാണ്.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അനുമതി ലഭിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. കാലാകായിക മത്സരങ്ങളിൽ പരിശീലനം തുടങ്ങി വയ്‌ക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാൻ അവസരം വന്നുചേരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്‌ക്ക് വാങ്ങി താമസിക്കുവാനിടവരും. ആരോഗ്യക്കുറവ്  അനുഭവപ്പെടും. എല്ലാകാര്യങ്ങളിലും തടസ്സം അനുഭവപ്പെടുമെങ്കിലും കാര്യങ്ങൾ അനുകൂലമാകും. ജോലിയിടങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കും. സാമ്പത്തിക ലാഭം ഉണ്ടാവും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

 

 

 

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies