ജയ്പൂർ: രാജസ്ഥാനിൽ നടക്കുന്ന ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ജനുവരി ആറ്- ഏഴ് തീയതികളിലാണ് സമ്മേളനം നടക്കുന്നത്. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
എഐ, സൈബർ സുരക്ഷ, ഭീകരവാദം, കമ്യൂണിസ്റ്റ് ഭീകരവാദം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നീ വെല്ലുവിളികളെക്കുറിച്ച് സമ്മേളനത്തിൽ വിപുലമായ ചർച്ചകൾ നടക്കും. അടുത്തിടെ പാർലമെന്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ നടപടികളെ കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിന്നുള്ള പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് അവസരം ലഭിക്കും.