ചായ കുടിക്കാനായി കടയിൽ പോകാത്തവരായി ആരും തന്നെ കാണില്ല. ചായയ്ക്ക് ഓർഡർ കൊടുത്ത് കഴിഞ്ഞാൽ പിന്നെ ശ്രദ്ധ പോകുന്നത് ചില്ലുകൂട്ടിലിരിക്കുന്ന ചെറുകടിയിലേക്കാകും. കുറച്ചായിട്ട് ബജ്ജിയോടാണ് മലയാളിക്ക് പ്രിയം. ചായയുടെ മധുരം നുണയുന്നതിനൊപ്പം ബജ്ജിയുടെ എരിവും ചേരുന്നതോടെ ഓരോരുത്തരും തൃപ്തർ. എന്നാൽ സത്യത്തിൽ അപകടത്തെ മാടി വിളിക്കുകയാണ് ചെയ്യുന്നത്.
ബജ്ജി മാത്രമല്ല, കടലമാവിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങൾ ഒന്നും തന്നെ ചായയ്ക്കൊപ്പം കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. കടലമാവും ചായയും പരസ്പരം ചേരാത്ത രണ്ട് ഭക്ഷ്ഷണ പദാർത്ഥങ്ങളാണ്. രക്തത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയയുന്നത് കടലമാവ് തടയുന്നു. ഇത് ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനുമൊക്കെ കാരണമാകുന്നു. പക്കോഡയും ബജ്ജിയും എല്ലാം രുചിയേറിയ ഭക്ഷണങ്ങളാണെങ്കിലും കഴിക്കുമ്പോൾ അൽപം ജാഗ്രത പുലർത്തണം.