ചെന്നൈ: തമിഴ്നാട്ടിൽ നായയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ. മധുരയിലെ കരുമ്പലൈ മേഖലയിലാണ് സംഭവം. 32 കാരൻ നായയെ ഉപദ്രവിക്കുന്നതിന്റെയും റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഇതിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോയിൽ തിരക്കേറിയ റോഡിന് സമീപം നിൽക്കുന്ന ഇയാൾ സമീപത്ത് കിടന്ന നായയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുന്നതും ശേഷം കാലിന് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴക്കുന്നതും കാണാം.
സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾക്കെതിരെ ശക്തമായ പ്രതികരണവുമായി നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. മിണ്ടാപ്രാണിയോട് കാട്ടിയത് ക്രൂരതയാണെന്നും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് ആളുകൾ ആവശ്യപ്പെടുന്നത്.
The Madurai city police arrested a 32-year-old man for beating a stray dog with an iron pipe and dragging it using a metal wire on the roadside near Tamil Sangam Road. He was booked under sections of Prevention of Cruelty to Animals Act and 428 IPC. @timesofindia pic.twitter.com/0xEeUhCKLC
— Sukshma R (@sukshmarTOI) January 4, 2024
.