തമിഴകത്തെ മുഴുവൻ സങ്കടക്കടലിലാക്കിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി സൂര്യ. വിജയകാന്തിന്റെ വസതിയിലെത്തിയ സൂര്യ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്തായിരുന്നു. അതിനാൽ വിജയകാന്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനോ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാൽ സമൂഹമാദ്ധ്യമത്തിലൂടെ തന്റെ ദുഃഖം സൂര്യ പങ്കുവച്ചിരുന്നു.
.@Suriya_offl Anna 😭😭😭 pic.twitter.com/IGMjbuwkHY
— Online Suriya Fans Team™ (@OnlineSuriyaFT) January 5, 2024
സഹോദരൻ കാർത്തിയോടൊപ്പമാണ് സൂര്യ അന്തിമോപചാരം അർപ്പിക്കാനെത്തിയത്. വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ സൂര്യ വികാരഭരിതനായി കരയുന്നത് വീഡിയോയിൽ കാണാം. വിജയകാന്തിന്റെ കുടുംബാംഗങ്ങളെയും സൂര്യ സന്ദർശിച്ചു.
Never seen #SURIYA anna being this emotional in public 😭💔 pic.twitter.com/4cfMyg4RQg
— Online Suriya Fans Team™ (@OnlineSuriyaFT) January 5, 2024
വിജയകാന്തിന്റെ വിയോഗത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹത്തിനോടൊപ്പമുള്ള ഓർമ്മകൾ സൂര്യ പങ്കുവക്കുകയും വിജയകാന്തിനോടുള്ള ആദരവ് അറിയിക്കുകയും ചെയ്തിരുന്നു. സഹായം ചോദിച്ചെത്തുന്ന ഒരാളെ പോലും അദ്ദേഹം സഹായിക്കാതിരുന്നിട്ടില്ലെന്നും ക്യാപ്റ്റനോടൊപ്പമുള്ള ഓർമ്മകൾ ഒരിക്കലും മറക്കാനാവില്ലെന്നും സൂര്യ എക്സിൽ കുറിച്ചു. യാതൊരു വേർതിരിവും കാണിക്കാതെ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും സൂര്യ പറഞ്ഞു.