അവൻ കമ്പോസ് ചെയ്ത ടൂൺ എന്റെ കണ്ണുകളെ ഈറനണിയിച്ചു; അമൃതിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവൻ കമ്പോസ് ചെയ്ത ടൂൺ എന്റെ കണ്ണുകളെ ഈറനണിയിച്ചു; അമൃതിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:02 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം’. അനവധി താരങ്ങൾ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. സംഗീതത്തിനും പ്രധാന്യം നൽകുന്ന വർഷങ്ങൾക്ക് ശേഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. യുവ സംഗീതസംവിധായകനും പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനുമായ അമൃതാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടിയുള്ള അമൃതിന്റെ പ്രയത്‌നത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് വിനീത്. അമൃതിനോടൊപ്പമുള്ള അനുഭവം വൈകാരിക കുറിപ്പിലൂടെ പങ്കുവച്ചിരുക്കുകയാണ് വിനീത്.

”രണ്ടര വർഷത്തിന് ശേഷം ഞാൻ തിങ്ക് മ്യൂസിക്കിനൊപ്പം ഒരിക്കൽ കൂടി ഒരു ലിസണിംഗ് സെഷൻ നടത്തി. കഴിഞ്ഞ തവണത്തെ പോലെ എല്ലാ ലൈറ്റുകളും അണച്ചു, ‘വർഷങ്ങൾക്കു ശേഷ’ ത്തിലെ എല്ലാ ട്രാക്കുകളും പ്ലേ ചെയ്തു. അതിനു ശേഷം ലൈറ്റുകൾ ഓണായിക്കഴിഞ്ഞപ്പോൾ, തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് വിടർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അവർ അമൃതിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ‘ഈ കുടുംബത്തിലേക്ക് സ്വാഗതം’.

കഴിഞ്ഞ കുറേ മാസങ്ങളായി അമൃത് നടത്തിയ പോരാട്ടം ഞാൻ കണ്ടതാണ്. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ മൂന്ന് ട്രാക്കുകൾ വന്നത് ആശുപത്രി മുറിയിൽ നിന്നാണ്, അവിടെ അമൃതിന്റെ അമ്മ, ഞങ്ങളുടെ പ്രിയപ്പെട്ട ജയശ്രീ മാഡം വളരെ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹോസ്പിറ്റൽ റൂമിൽ ഒരു മിനി സ്റ്റുഡിയോ സ്ഥാപിച്ചു, അവൻ ഈണമിട്ട ഓരോ മെലഡിയും അമ്മക്ക് പാടി കൊടുക്കും, എന്നിട്ട് അത് എനിക്ക് അയച്ചുതരും.

അവൻ അയച്ച രണ്ടാമത്തെ ട്രാക്ക് എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഈ പാട്ടിന്റെ വരികൾ ജയശ്രീ മാഡം എഴുതിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഇക്കാര്യം ഞാൻ ഫോണിലൂടെ അമൃതിനോട് പറഞ്ഞു. ഞങ്ങൾ ഇത് ചർച്ച ചെയ്യുകയും ഗാനം ആരംഭിക്കാനുള്ള ആദ്യ വരി കണ്ടെത്തുകയും ചെയ്തു. അടുത്ത ദിവസം, അമൃത് എന്നെ വിളിച്ച് പാട്ടിന്റെ ആദ്യത്തെ നാല് വരികൾ തന്നു.. എനിക്ക് രോമഞ്ചം വന്നു! ബോംബെ ജയശ്രീ മാഡം എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.

അമൃതിന് കാര്യങ്ങൾ അൽപ്പം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് മുന്നോട്ട് കൊണ്ടുപോകണോ എന്ന് ഞാൻ പലതവണ ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. ‘വിനീത്, നിങ്ങളുടെ സിനിമയ്‌ക്ക് സംഗീതം നൽകുന്നത് വഴി ഞാൻ സ്വയം സുഖപ്പെടുത്തുകയാണ്.
ഈ 25കാരൻ വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കേൾക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല’. വിനീത് കുറിച്ചു”.

വിനീതിനും വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിനും നന്ദി പറഞ്ഞ് അമൃതും പോസ്റ്റിന് മറുപടി നൽകി.

”പ്രിയപ്പെട്ട വിനീത്. നിങ്ങളും വർഷങ്ങൾക്ക് ശേഷവും എനിക്ക് സാന്ത്വനത്തിന്റെ വലിയ ആശ്രയമായിരുന്നു. നിങ്ങൾക്കറിയാം, നമ്മുടെ യാത്ര എത്രത്തോളം സ്‌പെഷ്യലാണെന്ന്. നമ്മൾ സ്‌നേഹത്തോടെ സൃഷ്ടിച്ചത് ലോകം ഉടൻ കാണുകയും കേൾക്കുകയും ചെയ്യും.
നന്ദി ??”

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

“>

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജുവർഗീസ്, നീത പിള്ള, ഷാൻ റഹ്‌മാൻ അർജുൻ ലാൽ, നീരജ് മാധവ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.

Tags: vineeth srinivasanSUBvarshangalkku sheshamamruth ramnath
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies