എന്താണ് അക്ഷതം.? അതിന്റെ അനുഷ്ഠാന, താന്ത്രിക പ്രാധാന്യമെന്ത്.??
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താണ് അക്ഷതം.? അതിന്റെ അനുഷ്ഠാന, താന്ത്രിക പ്രാധാന്യമെന്ത്.??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 11:05 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഭാരതമെങ്ങും വിതരണം ചെയ്യുന്ന ചടങ്ങ് ഏതാനും ദിവസങ്ങളിലായി നടന്നുവരികയാണ്. ഈ അവസരത്തിൽ അക്ഷതം എന്നാൽ എന്താണ്, അതിന്റെ അനുഷ്ഠാന പരവും താന്ത്രികവുമായ പ്രാധാന്യമെന്ത് എന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്ന വാക്കിന്റെ അർത്ഥം ക്ഷതം വരാത്തത് അഥവാ പൊട്ടാത്തത് എന്നാണ്. പൂജാദികർമ്മങ്ങളിൽ പഞ്ച ഭൂതങ്ങളിൽ അധിഷ്ഠിതമായ തത്വങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട്.
അക്ഷതം ഒരേ സമയം തന്നെ പൃഥ്വി എന്ന തത്വത്തെയും ആകാശം എന്ന തത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് ആകാശതത്വമായിട്ടുള്ള പുഷ്പം ഇല്ലെങ്കിൽ പോലും അക്ഷതം കൊണ്ട് പൂജ പൂർത്തിയാക്കാം എന്നാണ് ആചാര്യ മതം.

ദേശ വ്യത്യാസമനുസരിച്ചു അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസം ഉണ്ട്. കേരളീയ സമ്പ്രദായമനുസരിച്ച് ഉണക്കലരി നെല്ല് ഇവ 2 : 1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് അക്ഷതം തയ്യാറാക്കുന്നത്. അതായത് രണ്ടു നാഴി ഉണക്കലരി എടുത്താൽ ഒരു നാഴി നെല്ല് ചേർക്കാം. ഇവരണ്ടും കൂടി കൂട്ടിക്കലർത്തിയാൽ അക്ഷതമായി. തമിഴ് നാട്ടിൽ ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുക. അവിടെ നെല്ല് ഉപയോഗിക്കാറില്ല. പച്ചരിയിൽ മഞ്ഞൾപൊടിയോ കുങ്കുമമോ ചേർത്ത് ഉപയോഗിക്കാറാണ് പതിവ്.

ഉത്തരേന്ത്യയിൽ അവിടെ ഏറ്റവും കൂടുതൽ ലഭ്യമായ ധന്യമായ ഗോതമ്പാണ് അക്ഷതത്തിന് ഉപയോഗിക്കുക. ഗോതമ്പ് മണികളിൽ മഞ്ഞൾപൊടി അല്ലെങ്കിൽ കുങ്കുമം ചേർത്ത് ഉപയോഗിക്കും. ഏതു ധന്യമായാലും അത് പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാന സ്വഭാവം.

കേരളത്തിലെ പൂജാ സമ്പ്രദായങ്ങൾ താന്ത്രിക പദ്ധതിയുടെ ഭാഗമായത് കൊണ്ട് നെല്ലിനെ സ്വർണ്ണമായിട്ടും അരിയെ വെള്ളിയായിട്ടും കണക്കാക്കാറുണ്ട്. പൂജയില്‍ വസ്ത്രം, ഉത്തരീയം, ആഭരണം മുതലായ ദ്രവ്യങ്ങളുടെ അഭാവത്തില്‍ അവയ്‌ക്കുപകരം അക്ഷതം സമര്‍പ്പിക്കാറുണ്ട്. മലയാള സമ്പ്രദായത്തിൽ കടുകും എള്ളും ചേർത്ത് വിശേഷമായി അക്ഷതം ഉപയോഗിക്കാറുണ്ട്. അരിക്ക് പകരമാണ് ഇത്. അതായത് ഏതു തരത്തിലുള്ള ധാന്യം വേണമെങ്കിലുംനമുക്ക് അക്ഷതം തയ്യാറാക്കാൻ ഉപയോഗിക്കാം. സാധാരണയായി ഓരോ ദേശത്തും അവിടവിടെ സുലഭമായ ധാന്യങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. ധാന്യമണികൾക്ക് പൊട്ടൽ ഉണ്ടാകാൻ പാടില്ല എന്നത് നിർബന്ധമാണ്.

സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മാദ്ധ്യമം അക്ഷതമാണ്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറി ആണ് അത് ചെയ്യുന്നത്. ഓരോ ആളുകൾ പൂജകളിൽ ചെയ്യുന്ന സങ്കൽപ്പങ്ങൾ,പ്രാർത്ഥനകൾ ഇവ ദേവനിലേക്ക് ചേർക്കാൻ വേണ്ടി അക്ഷതം ഉപയോഗിക്കും. പൂജകളിൽ പങ്കെടുക്കുന്ന ആളുകളുടെ കയ്യിലേക്ക് അക്ഷതം കൊടുത്തിട്ട് അക്ഷതത്തിലേക്ക് ആ പ്രാർത്ഥനകൾ എത്തിച്ച് മൂർത്തിയിലേക്ക് സമർപ്പിക്കുന്നു.

പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്. അതുകൊണ്ട് തന്നെ പൂജിച്ച അക്ഷതം പുണ്യമാർന്നതും പവിത്രമായി സൂക്ഷിക്കേണ്ടതുമാണ്.

എഴുതിയത്
വി ആർ രാജേഷ് ശർമ്മ
ഫോൺ : 85478 84351

Tags: ram mandirRam JanmabhoomiAyodhya2024Akshatham
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies