പാകിസ്താനിൽ നിന്നുള്ള ലഹരിക്കടത്ത് ശ്രമം തകർത്ത് അതിർത്തി രക്ഷാസേന; 3.210 കിലോഗ്രാം ഹെറോയ്ൻ പിടിച്ചെടുത്തു

Published by
Janam Web Desk

അമൃത്സർ: പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയ്ൻ പിടിച്ചെടുത്ത് അതിർത്തി രക്ഷാസേന. പഞ്ചാബിലെ അമൃത്സറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിൽ നിന്നും ഇന്ന് രാവിലെയാണ് ഹെറോയിൻ കണ്ടെടുത്തത്. 3.210 കിലോഗ്രാം ഹെറോയ്നാണ് പിടിച്ചെടുത്തത്.

ഇന്ന് പുലർച്ചെ പഞ്ചാബിലെ അതിർത്തി പ്രദേശമായ ഡാക്കിന് സമീപത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ ഒരു ഡ്രോൺ സേന കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പാക്കറ്റുകളിലായി ഹെറോയിനും രണ്ട് മൊബൈൽ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുക്കുകയായിരുന്നു. ഇൻസുലിൻ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ലഹരിവസ്തു. അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുടെ ശ്രമം പരാജയപ്പെടുത്തിയതായി സേന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

Share
Leave a Comment