ഇസ്ലാമാബാദ്: സുന്നി ഉലമ കൗൺസിൽ നേതാവും ഭീകരവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ മൗലാന മസൂദ് ഉർ റഹ്മാൻ ഉസ്മാനി ഇസ്ലാമാബാദിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്നു ഉസ്മാനിക്ക് നേരെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.
ഖന്ന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സിഗ്നലിൽ നിർത്തിട്ടിരുന്ന കാറിന് അരികിലെത്തിയ അജ്ഞാതർ സൈഡ് ചില്ലുകൾ തകർത്താണ് വെടിവച്ചത്. കൃത്യത്തിന് ശേഷം ഇവർ വന്ന ദിശയിലേക്ക് തന്നെ തിരിച്ചു പോകുകയായിരുന്നു. അജ്ഞാതരെ ഭയന്ന് ഉസ്മാനി പുറത്ത് അധികം സഞ്ചരിക്കാറില്ലായിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഉസ്മാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.















