കൊച്ചി : അയോദ്ധ്യയിലെ പൂജിച്ച അക്ഷതം സ്വീകരിച്ച് മാതാ അമൃതാനന്ദമയി ദേവി . മുതിർന്ന ആർ എസ് എസ് പ്രചാരക് ശ്രീ എസ്. സേതുമാധവനാണ് അക്ഷതം മാതാ അമൃതാനന്ദമയീ ദേവിയ്‌ക്ക് കൈമാറിയത് . അമൃതാനന്ദമയി മഠത്തിലെ മറ്റ് ചുമതലക്കാരും ഒപ്പമുണ്ടായിരുന്നു.
അക്ഷതത്തിന് മേൽ പൂക്കൾ വിതറിയാണ് സ്വീകരിച്ചത് . അക്ഷതം അമൃതാനന്ദമയീ ദേവി ശിരസിൽ തൊട്ട് വന്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. നടൻ നരേൻ, സംവിധായകൻ വിനയൻ , ബാലതാരം ദേവനന്ദ എന്നിവർക്കും ഇന്ന് അക്ഷതം കൈമാറിയിരുന്നു.















