ആലപ്പുഴ: ആലപ്പുഴയിൽ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന വിദേശ വനിതയെ പീഡിപ്പിച്ചു. ഹോം സ്റ്റേ ഉടമയായ ആലപ്പുഴ സ്വദേശി ഷയാസ് ആണ് വിദേശ വനിതയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഷയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മസാജ് ചെയ്ത് തരാമെന്ന് പറഞ്ഞ് മുറിയിൽ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആലപ്പുഴ കലക്ടറേറ്റ് ജംക്ഷന് സമീപമുള്ള ഹോം സ്റ്റേയിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.