അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഇത്തവണ ടീമിലില്ല. അതേസമയം, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ടി20 ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ.