ഓസ്ട്രേലിയൻ പര്യടനത്തിൽ പാകിസ്താൻ ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് അവരുടെ ഫീൾഡിംഗിലാണ്. ചോരുന്ന കൈകളും ഇല്ലാത്ത ഫിറ്റ്നസും പാകിസ്താനെതിരെ വലിയൊരു ട്രോൾ കയത്തിലേക്കാണ് തള്ളിയിട്ടത്. സ്വന്തം ആരാധകരടക്കം പാകിസ്താനെ തലങ്ങും വിലങ്ങും പരിഹസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ക്യാപ്റ്റനടക്കമുള്ളവരാണ് ഇതിന് പാത്രമാവുന്നത്. മൂന്ന് ടെസ്റ്റിലും തോറ്റ് പരമ്പരയും കൈവിട്ടതോടെ ആരാധകർ പാകിസ്താൻ താരങ്ങളെ എയറിലാണ് നിർത്തുന്നത്.
സിഡ്നിയെ അവസാന ടെസ്റ്റിന് പിന്നാലെ നടന്നൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ക്യാച്ചിംഗിനെ ചോദ്യം ചെയ്ത പാകിസ്താൻ ആരാധകനോട് കയർക്കുന്ന വീഡിയോണ് പുറത്തുവന്നത്. താരം ഓട്ടോഗ്രാഫിൽ ഒപ്പിടുന്നതിനിടെയായിരുന്നു സംഭവം.ഇതിനിടെയാണ് ഒരാൾ ഉറക്കെ വിളിച്ച് പറഞ്ഞത് ‘ഇവിടെ വരൂ.. നിനക്ക് ക്യാച്ച് എടുക്കേണ്ടത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ച് തരാം”..
ഉടനെ തന്നെ ഹസൻ അങ്ങോട്ട് പോയ ശേഷം ആരാധകനോട് പറഞ്ഞു. തീർച്ചയായും ഇവിടെ വരൂ.. ‘നീയാരാണ് എന്നെ ക്യാച്ച് എടുക്കാൻ പഠിപ്പിക്കാൻ”- എന്നാണ് ഹസൻ അലി ചോദിച്ചത്. 2021 ടി20 ലോകകപ്പിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് കൈവിട്ടതും ഹസൻ അലിയായിരുന്നു. സിഡ്നിയിൽ 25 ഓവർ എറിഞ്ഞ താരത്തിന് ഒരു വിക്കറ്റും നേടാനായിരുന്നില്ല. മെൽബണിൽ രണ്ടു വിക്കറ്റ് മാത്രമാണ് ഹസൻ നേടിയത്.
A Pakistani fan to Hasan Ali
“Let me teach you how to catch a ball.”#PAKvsNZ #PakistanCricketTeam pic.twitter.com/ZOBHicClqC
— Anas Kamboh (@Akcricket3) January 7, 2024
“>