കരിക്ക് എന്ന യൂട്യൂബ് ചാനലിലെ വെബ് സീരീസുകളിലൂടെ മലയാളികൾക്ക് ശ്രദ്ധേയായ നടി സ്‌നേഹാ ബാബു വിവാഹിതയായി.

കരിക്ക് കുടുംബത്തിലെ തന്നെ അംഗമായ അഖിൽ സേവ്യറാണ് വരൻ. കരിക്ക് ടീമിന്റെ സാമർത്ഥ്യ ശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായിരുന്നു അഖിൽ.
View this post on Instagram
ഈ സീരീസിൽ ശ്രദ്ധേയമായൊരു വേഷത്തിൽ സ്‌നേഹയും എത്തിയിരുന്നു.
View this post on Instagram
സാമർത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇക്കാര്യം സ്‌നേഹ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്‌നേഹ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. താരത്തിന് ആശംസകളുമായി കരിക്കിലെ പ്രിയ താരങ്ങളും എത്തിയിരുന്നു.

കരിക്കിലെ വെബ് സീരീസുകൾക്ക് പുറമെ മറ്റു ചില സീരീസുകളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. സീരീസുകളിലൂടെ സിനിമയിലെത്തിയ സ്‌നേഹ ആദ്യരാത്രി, മിന്നൽ മുരളി, ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

ഇന്റീരിയർ ഡിസൈനർ കൂടിയായ സ്‌നേഹ പഠനകാലത്ത് ചെയ്തിരുന്ന ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായത്. ഇതിലൂടെയാണ് കരിക്ക് ചാനലിൽ എത്തുന്നതും.















