മുംബൈ : അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണക്കത്തും സ്വീകരിച്ച് നടൻ ജാക്കി ഷ്രോഫ് . താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചത് .
“ജനുവരി 22 ന് അയോദ്ധ്യയിൽ നടക്കുന്ന ഏറ്റവും മഹത്തായ ശ്രീരാമ ജന്മഭൂമി മന്ദിർ പ്രാണ-പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. എല്ലാവർക്കും നന്ദി. ഇന്ത്യക്കാരായ നമ്മുടെ ജീവിതത്തിൽ ഈ ചരിത്രദിനം കൊണ്ടുവരാൻ നിരവധി പതിറ്റാണ്ടുകളായി ശ്രമിച്ച സംഘടനയുടെ ബഹുമാനപ്പെട്ട പ്രമുഖർക്ക് നന്ദി. ആർഎസ്എസ്, ശ്രീ സുനിൽ അംബേക്കർ ജി, ശ്രീ അജയ് മുദ്പെ ജി, ഞങ്ങളുടെ പ്രിയ സുഹൃത്ത് മഹാവീർ ജെയിൻ ശുഭകരമായ ക്ഷണത്തോടെ ഞങ്ങളുടെ വീട് സന്ദർശിക്കുകയും അനുഗ്രഹിക്കുകയും ചെയ്തവർ!” ജാക്കി ഷ്രോഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചിത്രങ്ങളിൽ ജാക്കി ഷ്രോഫ്, ഭാര്യ ആയിഷ ഷ്രോഫ്, മകൻ ടൈഗർ ഷ്രോഫ് എന്നിവരെയും കാണാം . സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും സാധാരണക്കാരും പ്രാണ പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കും . ചടങ്ങിലേക്ക് 4,000 സന്യാസിമാരെയും ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.