പത്തനംത്തിട്ട: അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരിയായ സ്ത്രീ മരിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളാണ് ഇരുവരും.
അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം നടന്നത്. ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങിയ ഗീത ഉടൻ തന്നെ മരണപ്പെട്ടു. ഈ റോഡ് സ്ഥിരം അപകട മേഖലയാണ്. റോഡിലേക്കിറക്കിയുള്ള അനധികൃത കച്ചവടം മൂലം ഈ ഭാഗത്ത് റോഡിന് ഇരുവശത്തും തീരെ വീതിയില്ല. ടിപ്പറുകളുടെ അമിത വേഗം നിയന്ത്രിക്കാനും നടപടിയില്ല.