തിരുവനന്തപുരം: അടുത്തമാസം 15-ന് സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള വ്യാപാരി ഏകോപന സമിതി. ചെറുകിട വ്യാപാരികളുടെ മാലിന്യ സംസ്കരണം, വറ്റ് നോട്ടീസ് തുടങ്ങി വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രതിഷേധം കടുപ്പിക്കുന്നതെന്നാണ് സമിതി അറിയിച്ചു.
അതേസമയം ഈ മാസം 29-ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണ യാത്ര ആരംഭിക്കും. ഫെബ്രുവരി 15-നാണ് യാത്ര തിരുവനന്തപുരത്ത് എത്തുന്നത്. ഇവിടെ വച്ച് അഞ്ച് ലക്ഷം വ്യാപാരികളുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.