ഇന്ത്യയും യുകെയും പ്രതിരോധ വ്യവസായ മേഖലയിൽ സഹകരണം ശക്തമാക്കും; സംയുക്ത സൈനിക അഭ്യസത്തിനും ധാരണ; രാജ്നാഥ് സിംഗും ഋഷി സുനകും കൂടിക്കാഴ്ച നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയും യുകെയും പ്രതിരോധ വ്യവസായ മേഖലയിൽ സഹകരണം ശക്തമാക്കും; സംയുക്ത സൈനിക അഭ്യസത്തിനും ധാരണ; രാജ്നാഥ് സിംഗും ഋഷി സുനകും കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:52 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു.

20 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് നിലവിലെ സന്ദർശനത്തിന്. ഇന്ത്യ-യുകെ ഡിഫൻസ് ഇൻഡസ്ട്രി സിഇഒമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തതിന് ശേഷമാണ് പ്രതിരോധ മന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയും യുകെയും തമ്മിൽ ശക്തവും തന്ത്രപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നത്, സമഗ്രമായ ബന്ധം ഊട്ടിഉറപ്പിക്കാനുള്ള ശ്രമങ്ങൾ ഭാവിയിലും തുടരും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതിരോധമന്ത്രി വ്യക്തമാക്കി.

 

ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണവും സംയുക്ത സൈനിക അഭ്യസത്തിനും ധാരണയായിട്ടുണ്ട്. കൂടാതെ അംഗീകൃത തുറമുഖ സന്ദർശനങ്ങൾ, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. പ്രതിരോധ രംഗത്ത് ഭാവി സഹകരണം ഇരു രാജ്യങ്ങളും ചർച്ച ചെയ്തതായി യുകെ പ്രതിരോധ സെക്രട്ടറി ഷാപ്സ് അറിയിച്ചു.

ആഗോള സുരക്ഷ ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും ഗ്രാന്റ് ഷാപ്സ് പറഞ്ഞു. പ്രതിരോധ വ്യവസായ സഹകരണം പ്രധാന ചർച്ചയായതായും ഷാപ്‌സ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കും. അടുത്ത തലമുറയുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും ഗവേഷണത്തിനും വികസനത്തിനും കൂടുതൽ ഊന്നൽ നൽകുന്നതിന് പ്രാപ്തമാകുന്ന കരാറിൽ ഏർപ്പെടുമെന്നും ഗ്രാന്റ് ഷാപ്സ് കൂട്ടിച്ചേർത്തു.

ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രവും രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. യൂറോപ്പിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് സ്വാമി നാരായണ ക്ഷേത്രം. മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് പ്രതിരോധ മന്ത്രി യുകെ സന്ദർശനം ആരംഭിച്ചത്. തുടർന്ന് ഡോ. ബി.ആർ.അംബേദ്കർ സ്മാരകവും അദ്ദേഹം സന്ദർശിച്ചു.

 

 

Tags: rajnath singhrishi sunak
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies