ന്യൂഡൽഹി : വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ . പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സഹായം ആറായിരം രൂപയിൽനിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താനാണ് തീരുമാനം .
ഫെബ്രുവരി ഒന്നിന് ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുമെന്നും സർക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുമെന്നുമാണ് റിപ്പോർട്ട് . സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ നവംബർ വരെ 15 ഗഡുക്കളായി 110 ദശലക്ഷത്തിലധികം കർഷകർക്ക് 2.81 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശക്തമായ നീക്കമാണിത് . സർക്കാർ കണക്കുകൾ പ്രകാരം കർഷകരിൽ 60 ശതമാനവും സ്ത്രീകളാണ്. 3 കോടി 56 ലക്ഷം വനിതാ കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക .