ശ്രിനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു. തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ സംഗം മേഖലയിലാണ് അപകടം. അപകടത്തിൽ നിന്നും മുഫ്തിക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ വാഹനത്തിന്റെ ഡ്രൈവറുടെ കാലിന് ചെറിയ പരിക്കുണ്ട്.
അപകടത്തിൽ മുഫ്തി സഞ്ചരിച്ച വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഖനബാലിലുണ്ടായ തീപിടിത്തിൽ പൊള്ളലേറ്റവരെ കാണാൻ പോകുന്നതിനിടെയാണ് അപകടം. പോലീസ് സ്ഥലത്തെത്തി മുഫ്തിയെ മറ്റൊരു വാഹനത്തിൽ ഖനബാലിലെക്ക് കൊണ്ടുപോയി.