ന്യൂഡൽഹി: കുടുംബത്തോടൊപ്പം താൻ അയോദ്ധ്യയിൽ എത്തുമെന്ന് അറിയിച്ച് ഉപരാഷ്ട്രപതി ജഗ്ദിപ് ധൻകർ. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ. രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാരും നേരിട്ടെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണപത്രിക കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹം അയോദ്ധ്യയിലെത്തുമെന്നുള്ള വിവരം ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചത്. ജനുവരി 22നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ്. വലിയ ഒരുക്കമാണ് ചടങ്ങിനായി നടക്കുന്നത്. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി വ്യക്തികളെ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നൽകി സമ്പർക്കം ചെയ്തിരിക്കുന്നത്.