പത്തനംതിട്ട: എരുമേലിയിൽ മിനി ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. എരുമേലി കുട്ടാപ്പായിപടിയിൽ വച്ചാണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മിനി ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ മിനി ബസ് ഡ്രൈവറുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലയ്ക്കലിൽ നിന്നും തീർത്ഥാടകരെ കയറ്റാൻ പോയ മിനി ബസും പമ്പയിൽ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി
സൂപ്പർഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെയും നാല് തീർത്ഥാടകരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ശബരിമല പാതയിൽ ഗതാഗതം തടസപ്പെട്ടു.