ചൈനയുടെ കിരാത കണ്ണുകൾ കോടികൾ വിലമതിക്കുന്ന 'കടൽ വെള്ളരി'യിൽ; കള്ളക്കടത്തിന് തടയിട്ട തുരുത്ത്; ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖല ലക്ഷദ്വീപിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ കിരാത കണ്ണുകൾ കോടികൾ വിലമതിക്കുന്ന ‘കടൽ വെള്ളരി’യിൽ; കള്ളക്കടത്തിന് തടയിട്ട തുരുത്ത്; ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖല ലക്ഷദ്വീപിൽ

World’s first sea cucumber conservation area in Lakshadweep

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

വെള്ളരിയെ കുറിച്ച് അറിയാത്താവർ ആരുമുണ്ടാകില്ല, എന്നാൽ കടൽ വെള്ളരിയേ അറിയാവുന്നവർ വിരളമായിരിക്കും. കടലിൽ വളരുന്ന പ്രത്യേക ഇനം വെള്ളരി എന്നാകും ഒറ്റവായനയിൽ തോന്നിയിട്ടുണ്ടാവുക. എന്നാൽ സംഭവം അതല്ല…

വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽവെള്ളരി (sea cucumber). കഴിക്കാൻ ഉപയോ​ഗിക്കുന്ന വെള്ളരിയുടെ ആകൃതിയും സാമ്യവുമാണ് ഇതിന് കടൽവെള്ളരി എന്ന് പേര് വരാൻ കാരണം. കടലിന്റെ ആവാസ വ്യവസ്ഥയെ തകരാതെ കാത്തുപരിപാലിക്കുന്ന സഹായിക്കുന്നൊരു ജീവിയാണ് ഇത്. കടലിലെ പല മാലിന്യങ്ങളുമാണ് ഇവയുടെ ഭക്ഷണം. അതുവഴി കടലിനെ ശുദ്ധമാക്കി വെക്കാൻ ഇതിന് കഴിയുന്നു. കടൽവെള്ളം വൃത്തിയാക്കാനും സുതാര്യമായി സംരക്ഷിക്കാനും കടൽവെള്ളരിക്ക് സാധിക്കുന്നു.

എന്നാൽ ഈ ജീവികൾ വലിയ തോതിൽ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ചൈന. ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽ വെള്ളരികളെ വ്യാപകമായി കടത്തുന്നുണ്ട്. ഇവ കാര്യമായി കാണപ്പെട്ടിരുന്ന ആൻഡമാനിൽ നിന്നും ലക്ഷദ്വീപ് സമൂഹങ്ങളിൽ നിന്നുമെല്ലാം വൻ തോതിലാണ് വേട്ട നടന്നിരുന്നത്. ഈ സാഹചര്യത്തെ പ്രതിരോധിക്കാനായി ലക്ഷദ്വീപ് ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ സേനയെ രൂപീകരിച്ചു. ലക്ഷദ്വീപിലെ 239 ചതുരശ്ര കിലോമീറ്ററാണ് കടൽ വെള്ളരി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. 2020 മുതലാണ് പവിഴപ്പുറ്റുകളുടെ അദൃശ്യ കോണിൽ ഒളിച്ചിരിക്കുന്ന ഇവയെ സംര​ക്ഷിച്ച് പോരുന്നത്.

ജനവാസമില്ലാത്ത മേഖലയിലാണ് പ്രധാനമായും ഇവയെ കാണപ്പെടുന്നത്. സുഹാലി എന്ന ദ്വീപിൽ നിന്നും 1,716 കടൽ വെള്ളരികളുമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ജനങ്ങൾ ഇത് കണ്ടു. ഇതിനെ തുടർന്നാണ് സംരക്ഷണ സേന രൂപീകൃതമായത്. 882 കിലോ​ഗ്രാം ഭാരം വരുന്ന കടൽവെള്ളരിക്ക് അന്ന് 4.26 കോടി രൂപയായിരുന്നു വിപണി വില.

ആറടി വരെ നീളത്തിൽ വളരാൻ കഴിയുന്ന അകശേരുക്കളാണ് കടൽ വെള്ളരി. ഭക്ഷണത്തിനും പരമ്പരാഗത വൈദ്യശാസ്ത്രത്തിനും ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലെ ചില ഭാഗങ്ങളിലും ഇവയ്‌ക്ക് ആവശ്യക്കാരേറെയാണ്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ I പ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള ഇനമായാണ് ഇന്ത്യ ഇതിനെ കണക്കാക്കുന്നത്. 2001 മുതൽ ഇവയെ വേട്ടയാടുന്നതിനും വിപണനം ചെയ്യുന്നതിനും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഔഷധ ​ഗുണങ്ങൾ നിറഞ്ഞവയാണ് കടൽവെള്ളരികൾ. അതിനാൽ തന്നെ ഇവയ്‌ക്ക് ആവശ്യക്കാരേറെയാണ്, പ്രത്യേകിച്ചും ചൈനയിൽ. സൂപ്പ്, പിക്കിൾസ്, അതുപോലെ സ്‌പൈസുകളും മറ്റ് മാംസങ്ങളും ചേർത്തുള്ള വിഭവങ്ങളെല്ലാം കടൽവെള്ളരി വച്ച് തയ്യാറാക്കപ്പെടുന്നു. പാകം ചെയ്യാതെയാണ് അധികവും ഭക്ഷണത്തിനായി ഉപയോഗിക്കാറ് എന്നതും ശ്രദ്ധേയമാണ്.

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച്, കടൽ വെള്ളരി കഴിക്കുന്നത് ഇടയ്‌ക്കിടെയുള്ള മൂത്രമൊഴിക്കൽ, വന്ധ്യത, സന്ധിവാതം, കാൻസർ എന്നിവയുൾപ്പെടെ നിരവധി അസുഖങ്ങൾ സുഖപ്പെടുത്തും. ക്രീമുകൾ, കഷായങ്ങൾ, എണ്ണകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായി കടൽ വെള്ളരി സത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കാണ് ഇന്ത്യ തടയിട്ടത്. കടൽവെള്ളരിയുടെ സുരക്ഷയ്‌ക്കായി ലക്ഷദ്വീപ് കടൽവെള്ളരി സംരക്ഷണ സേന സുസജ്ജമാണ്.

Tags: lakshadweep
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies