ന്യൂഡൽഹി: അടൽ സേതു പാലം മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വഴിയൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടൽ സേതു കടൽപ്പാലത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കടൽപ്പാലത്തിലൂടെ നടക്കുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം യാത്ര ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. അടൽ സേതു ഉദ്ഘാടനം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Atal Setu, a pioneering project that will transform infrastructure in Mumbai! Happy to have inaugurated it yesterday… pic.twitter.com/zC1byGQq5n
— Narendra Modi (@narendramodi) January 13, 2024
കഴിഞ്ഞ ദിവസം അടൽ സേതു കടൽപ്പാലമുൾപ്പെടെ 30,500 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ ഉദ്ഘാടനം ചെയ്തത്. 17,840 കോടി ചിലവിൽ നിർമ്മിച്ച കടൽപ്പാലത്തിന് 22 കിലോമീറ്റർ നീളമാണുള്ളത്. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് അടൽ സേതു. കടൽപ്പാലം യാഥാർത്ഥ്യമായതോടെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര 15-20 മിനിറ്റായി ചുരുങ്ങിയിരിക്കുകയാണ്.